മൊറാട്ട ഒരു വർഷം കൂടി യുവന്റസിൽ തുടരും

Juventus Moratta Atlanta
Photo: Twitter/@juventusfcen
- Advertisement -

അത്ലറ്റികോ മാഡ്രിഡിൽ നിന്നും ലോണിൽ യുവന്റസിൽ എത്തിയ സ്പാനിഷ് താരം അൽവാരോ മൊറാട്ട ഒരു വർഷം കൂടി യുവന്റസിൽ തുടരും. താരത്തിനെ ഒരു വർഷം കൂടി ലോണിൽ നിലനിർത്താൻ യുവന്റസ് തീരുമാനിക്കുകയായിരുന്നു. ഏകദേശം 10 മില്യൺ യൂറോ ലോൺ തുക നൽകിയാണ് ഒരുവർഷം കൂടി മൊറാട്ട യുവന്റസിൽ കളിക്കുന്നത്. കഴിഞ്ഞ വർഷവും ലോൺ അടിസ്ഥാനത്തിലാണ് മൊറാട്ട യുവന്റസിൽ കളിച്ചത്.

മുൻ പരിശീലകനായിരുന്ന പിർലോയാണ് മൊറാട്ടയെ ലോൺ അടിസ്ഥാനത്തിൽ ആദ്യം യുവന്റസിൽ എത്തിച്ചത്. തുടർന്ന് യുവന്റസ് പരിശീലകനായി കഴിഞ്ഞ ദിവസം സ്ഥാനം ഏറ്റെടുത്ത അല്ലെഗ്രിയും മൊറാട്ടയെ ടീമിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. മുൻപ് അല്ലെഗ്രിക്ക് കീഴിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് മൊറാട്ട. കഴിഞ്ഞ സീസണിൽ യുവന്റസിന് സെരി എ കിരീടം നേടാനായില്ലെങ്കിലും 44 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളുമായി മൊറാട്ട മികച്ച ഫോമിലായിരുന്നു.

Advertisement