അലെഗ്രി വീണ്ടും ഇറ്റലിയിലെ മികച്ച പരിശീലകൻ

- Advertisement -

അലെഗ്രി വീണ്ടും ഇറ്റലിയിലെ മികച്ച പരിശീലകൻ. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച സീരി എ പരിശീലകനുള്ള ഗോൾഡൻ ബെഞ്ച് പുരസ്കാരം ഇന്ന് യുവന്റസ് പരിശീലകൻ അലെഗ്രി സ്വന്തമാക്കി. കഴിഞ്ഞ വർഷവും അലെഗ്രി തന്നെ ആയിരുന്നു ഈ പുരസ്കാരം സ്വന്തമാക്കിയത്. 17 വോട്ടുകളുമായി വൻ ലീഡിൽ ആണ് അലെഗ്രി അവാർഡ് ജയിച്ചത്. മുൻ നാപോളി പരിശീലകൻ സാരിയും ലാസിയോ പരിശീലകൻ ഇൻസാഗിയും 8 വീതം വോട്ടുകൾ നേടി. കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ രണ്ട് കിരീടങ്ങൾ അലഗ്രി നേടിയിരുന്നു.

ഇത് ഇദ്ദേഹത്തിന്റെ നാലാം ഗോൾഡൻ ബെഞ്ച് പുരസ്കാരമാണ്. 2009, 2015, 2017 വർഷങ്ങളിൽ ഒക്കെ അലെഗ്രി ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു. തന്നെ ഇതിന് അർഹനാക്കിയ ടീമിനും മാനേജ്‌മെന്റിനും അലെഗ്രി നന്ദി പറഞ്ഞു. ഇത്തവണ തുടർച്ചയായ എട്ടാം ലീഗ് കിരീടമാണ് ലക്ഷ്യമെന്നും ഒപ്പം ചാമ്പ്യൻസ് ലീഗും നേടണമെന്നും അലെഗ്രി പറഞ്ഞു.

Advertisement