സെവൻസിൽ ഇന്ന് കാളികാവും പെരുമ്പാവൂരും

- Advertisement -

സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കെ എഫ് സി കാളികാവ് ബെയ്സ് പെരുമ്പാവൂരിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ രണ്ടാം മത്സരമാകും ഇത്. നാളെ രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം.

കഴിഞ്ഞ സീസണിൽ അത്ര സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു കെ എഫ് സിയും ബെയ്സ് പെരുമ്പാവൂരും നടത്തിയത്. പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ ആകും ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്.

Advertisement