സെവൻസ് സീസണിലെ ആദ്യ ജയം ടൗൺ എഫ് സി തൃക്കരിപ്പൂരിന്

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിലെ ആദ്യ ജയം ടൗൺ എഫ് സി തൃക്കരിപ്പൂർ സ്വന്തമാക്കി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശപോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെയാണ് ടൗൺ എഫ് സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി തൃക്കരിപ്പൂരുന്റെ ജയം. കളിയുടെ 24ആം മിനുട്ടിൽ കിരൺ കുമാറിലൂടെയാണ് എഫ് സി തൃക്കരിപ്പൂർ ലീഡ് എടുത്തത്.

ഇടതു വിങ്ങിൽ നിന്ന് ഷാനിദ് വാളൻ കൊടുത്ത ക്രോസ് ഒരു ഡൈവിങ് ഫിനിഷിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് ശാസ്തയുടെ സമനില ഗോൾ വന്നു. മഴവില്ലഴകുള്ള ഫ്രീകിക്ക് ഗോൾ വിദേശ താരത്തിന്റെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്. സമനിലയിൽ ശാസ്താ ആശ്വസിക്കും മുമ്പ് ആസിഫിലൂടെ വീണ്ടും എഫ് സി തൃക്കരിപ്പൂർ വലകുലുക്കി. ആ ഗോൾ വിജയ ഗോളായി മാറുകയും ചെയ്തു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement