ബ്രസീലിനായി അരങ്ങേറി അലൻ

Jyotish

ബ്രസീലിനായി നാപോളിയുടെ മധ്യനിര താരം അലൻ അരങ്ങേറി. ഉറുഗ്വേക്ക് എതിരായ സൗഹൃദ മത്സരത്തിലാണ് ബ്രസീലിനു വേണ്ടി ആദ്യമായി താരം കളത്തിൽ ഇറങ്ങിയത്. ഇരുപത്തിയേഴുകാരനായ താരം U20 തലത്തിൽ ബ്രസീലിനു വേണ്ടി കളിച്ചിട്ടുണ്ട്. പോർചുഗലിന്റെയും ബ്രസിലിന്റെയും ഇരട്ട പൗരത്വമുള്ള അലനുമായി ഇറ്റാലിയൻ ടീം ചർച്ച നടത്തിയതിനു പിന്നാലെയാണ് ബ്രസീൽ ടീമിലേക്കുള്ള ക്ഷണം ലഭിച്ചത്.

ഉറുഗ്വെക്കെതിരായ സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ ജയിച്ചു. കളിയുടെ 76ആം നിമിഷത്തിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു നെയ്മർ ബ്രസീലിനു ജയം നേടിക്കൊടുത്തത്. അടുത്ത മത്സരത്തിൽ കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ.