വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നില്ല: സ്റ്റെയിന്‍

- Advertisement -

താന്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരുമെന്ന് കരുതിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ട് ഡെയില്‍ സ്റ്റെയിന്‍. തന്റെ ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം രണ്ട് വര്‍ഷത്തോളം കളത്തിനു പുറത്തിരുന്ന താരം ഇപ്പോള്‍ തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് നേടിയ താരം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിയ്ക്കുമെന്നുള്ള പ്രതീക്ഷയാണ് കാത്ത് സൂക്ഷിക്കുന്നത്.

ഷോണ്‍ പൊള്ളൊക്കിന്റെ ടെസ്റ്റ് റെക്കോര്‍ഡിനു തൊട്ടരികെയാണ് ഡെയില്‍ സ്റ്റെയിന്‍ നില്‍ക്കുന്നത്. 421 ടെസ്റ്റ് വിക്കറ്റുകളുള്ള താരം ഷോണ്‍ പൊള്ളോക്കിന്റെ റെക്കോര്‍ഡ് മറികടക്കുവാന്‍ ഒരു വിക്കറ്റ് പിന്നിലായാണ് നിലകൊള്ളുന്നത്. ശാരീരികമായി മാത്രമല്ല താന്‍ മാനസികമായും ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയതെന്നാണ് സ്റ്റെയിന്‍ പറയുന്നത്. പരിക്ക് ഭേദമാകുവാന്‍ പ്രതീക്ഷിച്ചതിലും അധികം സമയമെടുത്തതും തന്നെ മാനസികമായി തളര്‍ത്തിയെന്ന് സ്റ്റെയിന്‍ പറഞ്ഞു.

Advertisement