എ സി മിലാൻ നൽകിയ പുതിയ കരാർ ഡൊണ്ണരുമ്മ നിരസിച്ചു

എ സി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മ പുതിയ കരാറിൽ ഒപ്പിട്ടേക്കില്ല. താരത്തിനായി എ സി മിലാൻ നൽകിയ വൻ കരാർ താരം നിരസിച്ചതായാണ് ഇറ്റാലിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാലു വർഷത്തേക്കുള്ള കരാർ ആണ് മിലാൻ വാഗ്ദാനം ചെയ്തത്. എന്നാൽ മോശം ഫോമിൽ ഉള്ള മിലാനിൽ തുടരാതെ കിരീടം നേടാൻ കഴിവുള്ള ഏതെങ്കിലും ക്ലബിലേക്ക് പോകാൻ ആണ് താരം താല്പര്യപ്പെടുന്നത്.

2021 വരെ ഡൊണ്ണരുമ്മയെ ക്ലബിൽ നിലനിർത്തുന്ന കരാറിലാണ് ഡൊണ്ണരുമ്മ ഇപ്പോൾ ഉള്ളത്. 2017ൽ ആയിരുന്നു ഡൊണ്ണരുമ്മ കരാർ ഒപ്പുവെച്ചത്. നേരത്തെ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ ഡൊണ്ണരുമ്മയെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. വർഷം 6 മില്യൺ എന്ന തുകയാണ് ഇപ്പോൾ ഉള്ള കരാർ പ്രകാരം ഡൊണ്ണരുമ്മയ്ക്ക് മിലാനിൽ ലഭിക്കുന്നത്.

Previous articleകളിക്കാൻ ആവില്ല എന്ന് ഈസ്റ്റ് ബംഗാൾ, അവസാനമില്ലാതെ കൊൽക്കത്ത ഫുട്ബോൾ ലീഗ്
Next articleസ്കോർ 500 കടന്നു, ഇന്ത്യ ഡിക്ലയർ ചെയ്തു