90ആം മിനുട്ടിൽ ജെക്കോ, ഇന്റർ മിലാൻ വിജയം തുടരുന്നു

20220123 002545

സീരി എയിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് തുടരും. ഇന്ന് വെനിസിയ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഇഞ്ച്വറി ടൈം ഗോളുമായി ജെക്കോ ഹീറോ ആയി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഇന്റർ വിജയം.

9ആം മിനുട്ടിൽ ഹെൻറി ആണ് വെനിസിയക്ക് ലീഡ് നൽകിയത്. ഇതിന് 40ആം മിനുട്ടിൽ ബരേയ മറുപടി നൽകി. പിന്നീട് ആയിരുന്നു 90ആം മിനുട്ടിലെ ജെക്കോയുടെ വിജയ ഗോൾ. ഈ വിജയത്തോടെ 53 പോയിന്റുമായാണ് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുന്നു.