മാഞ്ചസ്റ്റർ സിറ്റിയെ സതാമ്പ്ടൺ സമനിലയിൽ തളച്ചു

20220123 010133

പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർ ജയങ്ങൾക്ക് അവസാനം. ഇന്ന് സതാമ്പ്ടൺ സിറ്റിയെ സമനിലയിൽ തളച്ചു. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ വാൾക്കർ പീറ്റേഴ്സിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ സിറ്റി കൂടുതൽ അറ്റാക്ക് നടത്തി എങ്കിലും ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ സതാമ്പ്ടണ് ആയി.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ലപോർടെയുടെ ഹെഡറിലൂടെ സിറ്റി സമനില പിടിച്ചു‌. ഡി ബ്രുയിനെടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ലപോർടെയുടെ ഗോൾ. ഇതിനു ശേഷം സിറ്റിയുടെ വിജയ ഗോളിനായുള്ള ശ്രമം ആയിരുന്നു. ഡിബ്രുയിന്റെ ഒരു ലോങ്റേഞ്ചർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത് സിറ്റിക്ക് തിരിച്ചടിയായി. അവസാനം വരെ നന്നായി ഡിഫൻഡ് ചെയ്ത ഒരു പോയിന്റ് സതാമ്പ്ടൺ സ്വന്തമാക്കി.

23 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി സിറ്റി ഇപ്പോഴും ഒന്നതാണ്. സതാമ്പ്ടൺ 25 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleഇറാനിയൻ സ്റ്റാർ സ്ട്രൈക്കർ അസ്മൗൺ ഇനി ജർമ്മനിയിൽ
Next article90ആം മിനുട്ടിൽ ജെക്കോ, ഇന്റർ മിലാൻ വിജയം തുടരുന്നു