326 റൺസ് വിജയം നേടി ഇന്ത്യ, ക്വാര്‍ട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെതിരെ

Indiau19

ഉഗാണ്ടയ്ക്കെതിരെ പടുകൂറ്റന്‍ വിജയം നേടി ഇന്ത്യ. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 405/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 79 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു നാല് വിക്കറ്റ് നേടിയാണ് ഉഗാണ്ടയുടെ നടുവൊടിച്ചത്. ഉഗാണ്ടയ്ക്കായി ക്യാപ്റ്റന്‍ പാസ്കൽ മുറുംഗി 34 റൺസുമായി ടോപ് സ്കോറര്‍ ആയി. 6 ഉഗാണ്ടന്‍ താരങ്ങള്‍ റൺ എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്.

നേരത്തെ അംഗ്കൃഷ് രഘുവംശി(144), രാജ് ബാവ(162*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് ഇന്ത്യ 405/5 എന്ന സ്കോര്‍ നേടിയത്.