3 ഗോളിന് പിറകിൽ നിന്ന ശേഷം അറ്റലാന്റയ്ക്ക് എതിരെ ലാസിയോയുടെ തിരിച്ചുവരവ്

ഇന്ന് സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ ലാസിയോക്ക് ആവേശ തിരിച്ചുവരവ്. സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ അറ്റലാന്റയ്ക്ക് മുന്നിൽ ലാസിയൊ ആകെ വിറച്ചിരുന്നു. തുടക്കത്തിൽ മൂന്നു ഗോളുകൾക്ക് അറ്റലാന്റ മുന്നിൽ എത്തി. ആ ലീഡ് 69ആം മിനുട്ട് വരെ തുടരുകയും പിന്നീട് തിരിച്ചടി ലാസിയോ മത്സരം 3-3 എന്നാക്കുകയുമായിരുന്നു

മുരിയലിന്റെ ഇരട്ട ഗോളുകളും, ഗോമസിന്റെ ഗോളുമായിരുന്നു ആദ്യ പകുതിയിൽ അറ്റലാന്റയെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ മികച്ച രീതിയിൽ കളിച്ച ലാസിയോയുടെ രക്ഷകനായത് വിശ്വസ്ഥനായ ഇമ്മൊബിലെ ആയിരുന്നു. ഇഞ്ച്വറി ടൈമിൽ സമനില ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ ഇമ്മൊബിലെ ഇന്ന് നേടി. കൊറേയ ആണ് മറ്റൊരു സ്കോറർ‌. അറ്റലാന്റ ലീഗിൽ മൂന്നാമതും, ലാസിയോ ആറാമതും നിൽക്കുകയാണ്‌