നോർത്ത് ലണ്ടനിൽ വീണ്ടും പിഴച്ചു, അവസാന സ്ഥാനക്കാരോട് സമനിലകൊണ്ട് രക്ഷപ്പെട്ട് സ്പർസ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ വാറ്റ്ഫോഡിനോട് സമനില കൊണ്ട് തടിയൂരി സ്പർസ്. തോൽവി ഭയന്ന അവർ 86 ആം മിനുട്ടിൽ അലി നേടിയ ഗോളിനാണ് രക്ഷപ്പെട്ടത്. സ്വന്തം ഗ്രൗണ്ടിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്തോടെ പരിശീലകൻ പോചെട്ടിനോയുടെ ഭാവി വീണ്ടും സംശയത്തിലായി. നിലവിൽ 12 പോയിന്റുമായി 7 ആം സ്ഥാനത്താണ് സ്പർസ്.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ സ്പർസിനെ ഞെട്ടിച്ച വാറ്റ്ഫോഡിന്റെ ഗോൾ പിറന്നുയാൻമാതിന്റെ അസിസ്റ്റിൽ ഡികൊറെ ആണ് ഗോൾ നേടിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കും വരെ ഭൂരിഭാഗം സമയവും സ്പർസ് പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാനായില്ല. ഇതിനിടെ വാറ്റ്ഫോഡ് ഒരു പെനാൽറ്റി ലഭിക്കാൻ വാദിച്ചെങ്കിലും VAR അനുവദിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡേവിൻസൻ സാഞ്ചസിനെ പിൻവലിച്ച് സ്പർസ് സോണിനെ ഇറകിയെങ്കിലും സ്പർസിന്റെ ആക്രമണത്തിന് കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് ലമേല, എന്ടോമ്പലെ എന്നിവർ അടക്കം ഇറങ്ങിയെങ്കിലും ലീഗിൽ ഇതുവരെ 20 ഗോളുകൾ വാങ്ങിയ വാറ്റ്ഫോഡ് ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ പേരുകേട്ട സ്പർസ് ആക്രമണ നിരക്ക് ആകാതെ വന്നതോടെ വാറ്റ്ഫോഡിന് കാര്യങ്ങൾ എളുപ്പമായി. പക്ഷെ 86 ആം മിനുട്ടിൽ അവരുടെ പ്രതീക്ഷകളെ അട്ടിമറിച്ച് അലി സ്പർസിന്റെ സമനില ഗോൾ നേടിയതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്ക് വച്ചു.

ലീഗിൽ അവസാന സ്ഥാനകാരോട് സമനില വഴങ്ങി രക്ഷപെട്ടെങ്കിലും സ്പർസ് പരിശീലകൻ പോച്ചറ്റിനോയുടെ ഭാവി തുലാസിൽ തന്നെയാണ് എന്നതിന് തെളിവായി ഇന്നത്തെ മത്സരം.