റോമയ്ക്ക് വീണ്ടും എവേ ഗ്രൗണ്ടിൽ തോൽവി, മൗറീനോയെ മറികടന്ന് സാരിയുടെ തന്ത്രം

20210927 000900

മുൻ ചെൽസി പരിശീലകർ ഇന്ന് സീരി എയിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ലാസിയോയെ പരിശീലിപ്പിക്കുന്ന സാരിക്ക് ഒപ്പം. ഇന്ന് ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജോസെയുടെ റോമ പരാജയപ്പെടുക ആയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലാസിയോ വിജയിച്ചത്. ജോസെയുടെ തുടർച്ചയായ രണ്ടാം എവേ പരാജയമാണിത്. ഇന്ന് പത്താം മിനുട്ടിൽ മിലിങ്കോവിച് സാവിച് ആണ് ലാസിയോയെ മുന്നിൽ എത്തിച്ചത്. താമസിയാതെ 19ആം മിനുട്ടിൽ പെഡ്രോ ലാസിയോയുടെ ലീഡ് ഇരട്ടിയാക്കി. ഇമ്മൊബിലെ ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

ആദ്യ പകുതിയുടെ അവസാനം ഇബാമസിലൂടെ ഒരു ഗോൾ മടക്കി റോമ കളിയിലേക്ക് തിരികെ വന്നു. എന്നാൽ രണ്ടാം പകുതിയിൽ 64ആം മിനുട്ടിലെ ഫിലിപ്പെ ആൻഡേഴ്സന്റെ ഗോൾ വീണ്ടും ലാസിയോക്ക് 2 ഗോൾ ലീഡ് നൽകി. 69ആം മിനുട്ടിൽ വെർടൗറ്റ് ഒരു പെനാൾട്ടിയിലൂടെ സ്കോർ 3-2 എന്നാക്കി. അവസാനം വരെ പൊരുതി നോക്കി എ‌ങ്കിലും ജോസെയുടെ ടീമിന് പരാജയം ഒഴിവാക്കാൻ ആയില്ല. റോമക്ക് ഇപ്പോൾ 12 പോയിന്റും ലാസിയോക്ക് 11 പോയിന്റുമാണ് ഉള്ളത്.

Previous articleടോട്ടൻഹാമിനെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ
Next articleആറിൽ ആറു വിജയം, സ്പലെറ്റിയുടെ നാപോളി ഇറ്റലിയിൽ കുതിക്കുന്നു