ടോട്ടൻഹാമിനെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ

Tottenham Arsenal Aubamayang Goal
Photo:Arsenal

നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാമിനെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണൽ ടോട്ടൻഹാമിനെ നിലംപരിശാക്കിയത്. ആദ്യ പകുതിൽ തന്നെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ആഴ്‌സണൽ മുൻപിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ടോട്ടൻഹാം ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം പകുതിയിലെ 12ആം മിനുട്ടിൽ സ്മിത്ത് റോയിലൂടെയാണ് ആഴ്‌സണൽ ഗോളടി തുടങ്ങിയത്. തുടർന്ന് അധികം താമസിയാതെ മത്സരത്തിന്റെ 27മത്തെ മിനുട്ടിൽ ഒബാമയങ്ങിലൂടെ ആഴ്‌സണൽ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു. തുടർന്ന് ടോട്ടൻഹാം താരം ഹാരി കെയ്നിൽ നിന്ന് നഷ്ട്ടപെട്ട പന്തുമായി കുതിച്ച് ആഴ്‌സണൽ സാകയിലൂടെ മൂന്നാമത്തെ ഗോളും നേടുകയായിരുന്നു. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ടോട്ടൻഹാം മത്സരത്തിന്റെ 79ആം മിനുട്ടിൽ സോണിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ആഴ്‌സണൽ ഗോൾ വലക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുത്ത റാംസ്‌ഡെയിൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്ന് ടോട്ടൻഹാമിനെ തടയുകയായിരുന്നു.

Previous articleറോയല്‍ ചലഞ്ചേഴ്സിന്റെ സ്പിന്‍ കുരുക്കിൽ വീണ് മുംബൈ ഇന്ത്യൻസ്, ഹാട്രിക്കുമായി ഹര്‍ഷൽ പട്ടേലും
Next articleറോമയ്ക്ക് വീണ്ടും എവേ ഗ്രൗണ്ടിൽ തോൽവി, മൗറീനോയെ മറികടന്ന് സാരിയുടെ തന്ത്രം