ആറിൽ ആറു വിജയം, സ്പലെറ്റിയുടെ നാപോളി ഇറ്റലിയിൽ കുതിക്കുന്നു

Img 20210927 024125

സീരി എയിലെ മികച്ച തുടക്കം നാപോളി തുടരുന്നു. അവർ സീരി എയിൽ അവരുടെ ആറാം മത്സരവും വിജയിച്ചു. ഇന്ന് കലിയരിയെ നേരിട്ട നാപോളി തികച്ചും ഏകപക്ഷീയമായാണ് വിജയിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. പതിനൊന്ന മിനുട്ടിൽ ഒസിമെൻ ആണ് നാപോളിയുടെ ഗോൾ വേട്ട ആരംഭിച്ചത്. ഈ സീസണിൽ നാലു മത്സരങ്ങൾക്ക് ഇടയിലെ ഒസിമെന്റെ ആറാം ഗോളാണിത്.

57ആം മിനുട്ടിൽ ഇൻസിനെയിലൂടെ അവർ തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. പെനാൾട്ടിയിൽ നിന്നായിരുന്നു ഇൻസിനെയുടെ ഗോൾ. ആറും വിജയിച്ച് 18 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി. സ്പലെറ്റിയുടെ ടീം 16 ഗോൾ അടിച്ചപ്പോൾ ആകെ രണ്ടു ഗോളാണ് വഴങ്ങിയത്.

Previous articleറോമയ്ക്ക് വീണ്ടും എവേ ഗ്രൗണ്ടിൽ തോൽവി, മൗറീനോയെ മറികടന്ന് സാരിയുടെ തന്ത്രം
Next articleഅമ്രീന്ദറിന് കൊറോണ പോസിറ്റീവ്, പകരം ധീരജ് സിംഗ് ഇന്ത്യൻ ടീമിൽ