നാപോളി ഇന്റർ മത്സരം സമനിലയിൽ, എ സി മിലാന് സുവർണ്ണാവസരം

Newsroom

20220213 002318
Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിലെ കിരീട പോരാട്ടം ആവേശകരമാക്കി കൊണ്ട് ഒരു സമനില. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനും രണ്ടാം സ്ഥാനക്കാരായ നാപോളിയും ഏറ്റുമുട്ടിയപ്പോൾ കളി 1-1 എന്ന നിലയിൽ അവസാനിച്ചു. നാപൾസിൽ നടന്ന മത്സരത്തിൽ ഏഴാം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ഇന്ററിന് സമനില നൽകിയത്. ഇൻസിനെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി ഈ ലീഡുമായി അവസാനിപ്പിക്കാൻ നാപോളിക്ക് ആയി.

രണ്ടാം പകുതിയിൽ പക്ഷെ തുടക്കത്തിൽ തന്നെ ലീഡ് നഷ്ടമായി. 47ആം മിനുട്ടിൽ ജെക്കോ ആണ് ഇന്ററിന് ആയി സമനില ഗോൾ നേടിയത്. ഇരു ടീമുകളും അധികം അവസരങ്ങൾ സൃഷ്ടിക്കാത്തത് കൊണ്ട് തന്നെ കളി സമനിലയിൽ അവസാനിച്ചു. ഈ സമനില എ സി മിലാന് ആകും ഗുണമാവുക. നാളെ എ സി മിലാനൻ വിജയിച്ചാൽ അവർക്ക് ലീഗിൽ ഒന്നാമത് എത്താം. ഇപ്പോൾ ഇന്റർ 54 പോയിന്റുമായി ഒന്നാമതും നാപോളി 53 പോയിന്റുമായി രണ്ടാമതും ആണ്. എ സി മിലാന് 52 പോയിന്റ് ആണ് ഉള്ളത്.