സംഭവബഹുലം!! അവസാന നിമിഷം വിജയം കൈവിട്ട് ഇന്റർ മിലാൻ

- Advertisement -

സീരി എ കിരീട പോരാട്ടത്തിൽ ഇന്റർ മിലാന് വലിയ തിരിച്ചടി. ഇന്ന് നടന്ന ലീഗ് പോരാട്ടത്തിൽ അവർ സസുവോളയോട് സമനില വഴങ്ങി. മത്സരത്തിന്റെ 89ആം മിനുട്ട് വരെ മുന്നിൽ നിന്നിട്ടാണ് ഇന്റർ മിലാൻ വിജയം കൈവിട്ടത്. രണ്ട് തവണ പിറകിൽ പോയിട്ടും സമനില പിടിച്ച സസുവോളോ അർഹിക്കുന്ന സമനില തന്നെ ഇത്. 3-3 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

കളിയുടെ നാലാം മിനുട്ടിൽ കപുറ്റോയിലൂടെ സസുവോളോ ആയിരുന്നു ആദ്യ ഗോൾ നേടിയത്. എന്നാൽ 41ആം മിനുട്ടിലെ പെനാൾട്ടി ഇന്ററിനെ ഒപ്പം എത്തിച്ചു. ലുകാകു ആയിരുന്നു പെനാൾട്ടി എടുത്തത്. രണ്ടാം പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ബരാഗി ഇന്ററിന് ലീഡ് നൽകിയ രണ്ടാം ഗോൾ നേടി.

81ആം മിനുട്ടു വരെ ആ ലീഡ് നിലനിന്നു. പിന്നീട് മത്സരം സംഭവബഹുലമായത്. ആദ്യം 81ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ബെറാഡി സസുവോളയെ ഒപ്പം എത്തിച്ചു. സ്കോർ 2-2. 86ആം മിനുട്ടിൽ വരേലയുടെ ഗോൾ വീണ്ടും ഇന്ററിനെ 3-2നെ മുന്നിൽ എത്തിച്ചു. എന്നാൽ കളിയുടെ അവസാന മിനുട്ടിൽ വീണ്ടും പൊരുതി സമനില നേടാൻ സസുവോളയ്ക്കായി. മഗ്നാനിയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഈ ഗോളിന് പിന്നാലെ ഇന്റർ മാാൻ താരം സ്ക്രിനിയർ ചുവപ്പ് കാർഡ് വാങ്ങി കളം വിടുജയും ചെയ്തു. ഈ സമനിലയോടെ ഇന്റർ 58 പീയന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.j

Advertisement