വിജയം തുടർന്ന് വോൾവ്സ്, മാഞ്ചസ്റ്ററിനൊപ്പം പിടിച്ച് നുനോയുടെ ടീം

- Advertisement -

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പോരാട്ടം കനക്കുകയാണ്. ഇന്ന് വോൾവ്സ് ബൗണ്മതിനെ വീഴ്ത്തിയതോടെ നൂനോ ഗോമസിന്റെ ടീമും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ബൗണ്മതിനെയാണ് ഇന്ന് വോൾവ്സ് പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു വോൾവ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിലെ കൂട്ടുകെട്ട് തന്നെയാണ് ഇന്നും വിജയ വഴി തെളിച്ചത്.

ഇന്നും അഡാമെ ട്രയോരെയും പാസിൽ നിന്ന് ജിമിനെസ് ഗോളടിച്ചു. ആ ഗോൾ മതിയായിരുന്നു വോൾവ്സിന് വിജയം ഉറപ്പിക്കാൻ. ഈ വിജയത്തോടെ വോൾവ്സിന് 49 പോയന്റായി. ആറാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. അഞ്ചാം സ്ഥനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും 49 പോയന്റാണ് ഉള്ളത്.

Advertisement