തരം താഴ്‌ത്തലിലേക്ക് അടുത്ത് നോർവിച്ച് എവർട്ടനോട് തോറ്റു, വില്ലക്ക് സമനില

- Advertisement -

പ്രീമിയർ ലീഗിൽ തരം താഴ്‌ത്തലിലേക്ക് അടുത്ത് നോർവിച്ച് സിറ്റി. നിലവിൽ അവസാനസ്ഥാനക്കാർ ആയ അവർ എവർട്ടനോട് എതിരില്ലാത്ത ഒരു ഗോളിന് ആണ് തോറ്റത്. തരം താഴ്‌ത്തൽ ഒഴിവാക്കാൻ അത്ഭുതങ്ങൾ തേടുന്ന നോർവിച്ച് രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളിൽ ആണ് തോൽവി വഴങ്ങിയത്. ലൂകാസ് ഡീനിയുടെ ക്രോസിൽ നിന്ന് പ്രതിരോധ നിര താരം ഹെഡറിലൂടെ മൈക്കിൾ കീൻ ആണ് എവർട്ടനു വിജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന മറ്റൊരു ടീമായ ആസ്റ്റൻ വില്ല ന്യൂകാസ്റ്റിൽ യുണൈറ്റഡിനോട് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ആന്റി കരോളിന്റെ പാസിൽ ഗെയിലിന്റെ ഗോളിൽ ന്യൂകാസ്റ്റിൽ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ 83 മിനിറ്റിൽ ഹെഡറിലൂടെ അഹ്മദ് എൽ ഹാമിദി വില്ലക്ക് നിർണായക സമനില സമ്മാനിച്ചു. നിലവിൽ 21 പോയിന്റുകൾ ഉള്ള നോർവിച്ച് അവസാനസ്ഥാനത്ത് നിൽക്കുമ്പോൾ 27 പോയിന്റുകൾ ഉള്ള വില്ല 19 സ്ഥാനത്ത് ആണ്. അതേസമയം ന്യൂകാസ്റ്റിൽ 39 പോയിന്റുമായി 13 മതും 41 പോയിന്റുകൾ ഉള്ള എവർട്ടൻ പത്താമതും ആണ്.

Advertisement