ഇബ്രാഹിമോവിച്ച് എ.സി. മിലാനിൽ തുടരും

- Advertisement -

സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒരു വർഷം കൂടി എ.സി മിലാനിൽ തുടരും. എ.സി മിലാന്റെ പഴയ പ്രൗഢി വീണ്ടെടുക്കണമെന്നും അതുകൊണ്ട് താൻ ഒരുവർഷം കൂടി എ.സി മിലാനിൽ തുടരുമെന്നും താരം പറഞ്ഞു. ടീമിന്റെ പ്രീ സീസണിൽ പങ്കെടുക്കാൻ വേണ്ടി ഇബ്രാഹിമോവിച്ച് കഴിഞ്ഞ ദിവസം ഇറ്റലിയിൽ എത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് 6 മാസത്തെ കരാറിൽ ഇബ്രാഹിമോവിച്ച് എ.സി മിലാനിൽ എത്തുന്നത്. അവർക്ക് വേണ്ടി ഈ കാലയളവിൽ 18 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി ഇബ്രാഹിമോവിച്ച് മികച്ച ഫോമിലായിരുന്നു. ഇബ്രാഹിമോവിച്ചിന്റെ ഫോമിൽ എ.സി മിലാൻ ലോക്ക് ഡൗണിനു ശേഷം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെരി എയിൽ എ.സി മിലാൻ ആറാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

Advertisement