ബാബര്‍ അസമിനെതിരെ വിമര്‍ശനങ്ങളുമായി ഷൊയ്ബ് അക്തര്‍

രണ്ടാം ടി20യില്‍ 195 റണ്‍സ് നേടിയെങ്കിലും മത്സരം വിജയിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് മത്സരം അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുവാനെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കഴിഞ്ഞുള്ളു. താരം 44 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ പ്രകടനത്തെയായിരുന്നു ആദ്യം ആരാധകര്‍ വിമര്‍ശിച്ചത്. ലോക ടി20 റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസമിന്റെ പ്രകടനത്തെ ആദ്യ പകുതിയില്‍ പലരും പുകഴ്ത്തിയെങ്കിലും മത്സരം കൈവിട്ടതോടെ പഴി ചാരുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവേ കണ്ടത്.

ആരു ആശയവും ഇല്ലാത്ത ക്യാപ്റ്റന്‍സി ആയിരുന്നു പാക്കിസ്ഥാന്‍ നായകന്റേതെന്നായിരുന്നു ബാബര്‍ അസമിനെക്കുറിച്ച് ഷൊയ്ബ് അക്തര്‍ പറഞ്ഞത്. വഴിതെറ്റിയ പശുവിനെപ്പോലെയായിരുന്നു ഫീല്‍ഡില്‍ ബാബര്‍ അസമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യ സമയത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ താരത്തിന് സാധിച്ചില്ലെന്നും ബാബര്‍ അസം വ്യക്തമാക്കി.