സംസ്ഥാന സീനിയർ ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പായി

20211004 193636

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ തൃശ്ശൂർ കണ്ണൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരാണ് തൃശ്ശൂർ. തിരുവനന്തപുരത്തെ തോൽപ്പിച്ച് ആണ് തൃശ്ശൂർ സെമിയിലേക്ക് എത്തിയത്. കൊല്ലത്തെയും കാസർഗോഡിനെയും മറികടന്നായിരുന്നു കണ്ണൂരിന്റെ സെമി പ്രവേശനം.

രണ്ടാം സെമിയിൽ മറ്റന്നാൾ കോഴിക്കോട് മലപ്പുറത്തെ നേരിടും. ഇടുക്കിയെയും കോട്ടയത്തെയും ആണ് മലപ്പുറം തോൽപ്പിച്ചത്. കോഴിക്കോട് എറണാകുളത്തെ ആണ് ക്വാർട്ടറിൽ തോൽപ്പിച്ചത്.

First Semi Final
THRISSUR Vs KANNUR
05/10/2021 – KICK OFF – 3.30 pm

Second Semi Final
KOZHIKODE Vs MALAPPURAM
06/10/2021 – 3.30 pm

Previous articleഒന്നാം സ്ഥാനം ആര്‍ക്ക്, ഡല്‍ഹി – ചെന്നൈ പോരാട്ടത്തിന്റെ ടോസ് അറിയാം
Next articleടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഒമാനിലെത്തി