ഒന്നാം സ്ഥാനം ആര്‍ക്ക്, ഡല്‍ഹി – ചെന്നൈ പോരാട്ടത്തിന്റെ ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമുകള്‍ ആണ് ഏറ്റുമുട്ടുന്നതെങ്കിലും പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ന് ഡല്‍ഹിയും ചെന്നൈയും ഇറങ്ങുന്നത്. മത്സരത്തിൽ ടോസ് നേടിയത് ഡല്‍ഹി ക്യാപിറ്റൽസ് ആണ്. ടോസ് നേടിയ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു.

ഒരു മാറ്റമാണ് ഡല്‍ഹി നിരയിലുള്ളത്. ഡല്‍ഹി ക്യാപിറ്റൽസിനായി റിപൽ പട്ടേൽ തന്റെ അരങ്ങേറ്റം കുറിയ്ക്കുന്നു. സ്റ്റീവ് സ്മിത്ത് ആണ് പുറത്ത് പോകുന്നത്. മൂന്ന് മാറ്റങ്ങളാണ് ചെന്നൈ നിരയിലുള്ളത്. സുരേഷ് റെയ്ന, സാം കറന്‍, കെഎം ആസിഫ് എന്നിവര്‍ പുറത്ത് പോകുമ്പോള്‍ റോബിന്‍ ഉത്തപ്പ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരാണ് മത്സരത്തിൽ ഇറങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

ഡല്‍ഹി ക്യാപിറ്റൽസ് : Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Axar Patel, Shimron Hetmyer, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje