സീനിയർ ഫുട്ബോൾ; തുടർച്ചയായ മൂന്നാം തവണയും കോട്ടയം ഫൈനലിൽ

Newsroom

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ഫൈനലിൽ. ഇന്ന് വൈകിട്ട് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ഇടുക്കിയെ തോൽപ്പിച്ചാണ് കോട്ടയം ഫൈനലിലേക്ക് കടന്നത്. ബസേലിയസ് കോളേജ് താരങ്ങളുടെ മികവിലായിരുന്നു കോട്ടയത്തിന്റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇടുക്കിയെ കോട്ടയം മറികടന്നത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പിറന്ന ഒരു സെൽഫ് ഗോളിലൂടെ ആണ് കോട്ടയം ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ അഖിൽ സി ചന്ദ്രന്റെ ഗോളിലൂടെ കോട്ടയം ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 73ആം മിനുട്ടിൽ സബാലിലൂടെ ഒരു ഗോൾ ഇടുക്കി മടക്കിയത് കളിയുടെ അവസാനം ആവേശകരമാക്കി. പക്ഷെ സമനില ഗോൾ കണ്ടെത്താൻ ഇടുക്കിക്ക് ആയില്ല. കോട്ടയം ഇത് തുടർച്ചയായ മൂന്നാം തവണയാണ് കോട്ടയം സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. പാലക്കാടും തൃശ്ശൂരും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ആകും കോട്ടയം ഫൈനലിൽ നേരിടുക.