സംസ്ഥാന സീനിയർ ഫുട്ബോൾ കിരീട പോരാട്ടം ഇന്ന്

Img 20211007 Wa0101

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീട പോരാട്ടത്തിൽ ഇന്ന് കോഴിക്കോട് തൃശ്ശൂരിനെ നേരിടും. ഇന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരം യൂടൂബിൽ തത്സമയം കാണാം. സെമി ഫൈനലിൽ മലപ്പുറത്തെ ഏക ഗോളിന് മറികടന്നാണ് കോഴിക്കോട് ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ എറണാകുളത്തെയും കോഴിക്കോട് പരാജയപ്പെടുത്തിയിരുന്നു.

സെമിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ കണ്ണൂരിനെ മറികടന്നാണ് തൃശ്ശൂർ ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ തിരുവനന്തപുരത്തെ ആയിരുന്നു തൃശ്ശൂർ പരാജയപ്പെടുത്തിയത്‌. രാവിലെ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ കണ്ണൂരും മലപ്പുറവും ഏറ്റുമുട്ടും.

Previous articleഎജ്ജാതി തിരിച്ചുവരവ്, ബെൽജിയത്തിന്റെ സ്വപ്നങ്ങൾ തകർത്ത് ഫ്രാൻസ് ഫൈനലിൽ
Next articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ നേവിക്ക് എതിരെ