സീനിയർ ഫുട്ബോൾ കിരീടത്തിനായി തൃശ്ശൂരും കോട്ടയവും ഇന്ന് ഇറങ്ങും

- Advertisement -

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ജേതാക്കളെ ഇന്ന് അറിയാം. ഇന്ന് വൈകിട്ട് പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കോട്ടയവും തൃശ്ശൂരുമാണ് ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി ഫൈനലിൽ പാലക്കാടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. സെമിക്ക് മുമ്പ് മുൻ ചാമ്പ്യന്മാരായ മലപ്പുറത്തെയും കണ്ണൂരിനെയും തൃശ്ശൂർ തോൽപ്പിച്ചിരുന്നു.

ശക്തരായ ഇടുക്കിയെ സെമിയിൽ വീഴ്ത്തി ആയിരുന്നു കോട്ടയത്തിന്റെ ഫൈനലിലേക്കുള്ള വരവ്. തുടർച്ചയായ മൂന്നാം തവണയാണ് കോട്ടയം ഫൈനൽ കളിക്കുന്നത്. ഇത്തവണ കിരീടം നേടാൻ ആകും എന്ന് തനെൻ കോട്ടയം കരുതുന്നു. ക്വാർട്ടറിൽ വയനാടിനെ ആയിരുന്നു കോട്ടയം പരാജയപ്പെടുത്തിയത്. വൈകിട്ട് 6 മണിക്ക് നടക്കുന്ന ഫൈനൽ തത്സമയം മൈകൂജോയുടെ സൈറ്റ് വഴിയും അവരുടെ മൊബൈൽ ആപ്പ് വഴിയും കാണാൻ സാധിക്കും.

Advertisement