സെക്കൻഡ് ഡിവിഷൻ ഐലീഗ് ഡിസംബറിൽ ആരംഭിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഡിസംബർ മധ്യത്തിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ എത്ര ടീമുകൾ കളിക്കുമെന്ന് തീരുമാനം ആയിട്ടില്ല. ഇതുവരെ 23 ടീമുകൾ സെക്കൻഡ് ഡിവിഷനായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ എ ഐ എഫ് എഫിന്റെ ലൈസൻസിങ് പരിശോധനകൾക്ക് ശേഷം മാത്രമെ എത്ര ടീമുകൾ കളിക്കും എന്ന് തീരുമാനം ആകു.
ഒരോ സംസ്ഥാനത്തിൽ നിന്നും പരമാവധി രണ്ടു ടീമുകൾക്ക് മാത്രമേ സെക്കൻഡ് ഡിവിഷനിൽ കളിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ ഇന്ന് ഇത്തവണ മൂന്ന് ടീമുകൾ ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. എഫ് സി കേരള, സാറ്റ് തിരൂർ, ക്വാർട്സ് എഫ് സി എന്നിവരാണ് സെക്കൻഡ് ഡിവിഷൻ കളിക്കാൻ ശ്രമിക്കുന്നത്. അവസരം കിട്ടുന്ന രണ്ട് ടീമുകൾ ഏതായിരിക്കും എന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ സീസണിൽ എഫ് സി കേരളയും, കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സും ആയിരുന്നു സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ പങ്കെടുത്തത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നില്ല.