ബ്രസീലിനെ 2002ൽ ലോക ചാമ്പ്യന്മാരാക്കിയ പരിശീലകൻ ഫിലിപ്പെ സ്കൊളാരി പുതിയ ചുമതലയേറ്റെടുത്തു. ബ്രസീലിയൻ ക്ലബായ ക്രുസിയേറോയുടെ പരിശീലകനായാണ് സ്കൊളാരി വീണ്ടും നിയമിക്കപ്പെട്ടിരിക്കുന്നത്. 20 വർഷങ്ങൾ ശേഷമാണ് സ്കൊളാരി ക്രുസിയേറോയിൽ എത്തുന്നത്. ഇപ്പോൾ ബ്രസീലിലെ രണ്ടാം ഡിവിഷണിൽ കഷ്ടപ്പ്ടുകയാണ് ക്ലബ്. അവരെ കരകയറ്റുക ആകും അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇതിനു മുമ്പ് ബ്രസീലിയൻ ക്ലബ് തന്നെ ആയ പാൽമെറാസിനെ ആയിരുന്നു സ്കൊളാരി പരിശീലിപ്പിച്ചത്. 71കാരനായ സ്കൊളാരി 2 വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. കരിയറിൽ 25 കിരീടങ്ങൾ നേടിയ കോച്ചാണ് സ്കൊളാരി. ബ്രസീലിൻ 2002ൽ ലോകകപ്പും 2013ൽ കോൺഫെഡറേഷൻ കപ്പും അദ്ദേഹം നേടിക്കൊടുത്തിരുന്നു. പോർച്ചുഗൽ ദേശീയ ടീമിനെയും ചെൽസി ക്ലബിനെയും ഒക്കെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.