ജയമില്ലാതെ ഗർവാളും അര എഫ് സിയും

20201016 152724
- Advertisement -

ഐ ലീഗ് യോഗ്യതാ റൗണ്ട് വിജയമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയണ് ഡെൽഹി ക്ലബായ ഗർവാൾ എഫ് സിക്ക്. ഇന്ന് നടന്ന ഗർവാളിന്റെ അവസാന മത്സരത്തിൽ അര എഫ് സിയുമായി സമനിലയിൽ പിരിയുക ആയിരുന്നു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ന് ആദ്യ പകുതിയിൽ ഗർവാൾ ആണ് കളിയിൽ ലീഡ് എടുത്തത്. 17ആം മിനുട്ടിൽ നീരജിലൂടെ ആയിരുന്നു ഗർവാളിന്റെ ഗോൾ.

രണ്ടാം പകുതിയുടെ അവസാനം ഒരു പെനാൾട്ടി ഗോളിലൂടെ ആണ് അര എഫ് സി സമനില നേടിയത്. 83ആം മിനുട്ടിൽ സുരജിത് സീലിന്റെ വക ആയിരുന്നു ഈ ഗോൾ. സ്ട്രൈകർ അഫ്ദാലിന് ഗർവാളിന്റെ ലീഡ് ഇരട്ടിയാക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും മുതലാക്കാൻ ആവാത്തത് ഗർവാളൊന് തിരിച്ചടിയായി. നാലു മത്സരങ്ങളും കഴിഞ്ഞപ്പോൾ ഗർവാളിന് രണ്ട് പോയിന്റു മാത്രമാണ് ആകെ നേടാൻ ആയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അര എഫ് സിക്ക് രണ്ട് പോയിന്റാണ് ഉള്ളത്.

Advertisement