തടസ്സങ്ങൾ നീങ്ങി, സ്‌കോൾസിന്റെ പരിശീലക അരങ്ങേറ്റ പ്രഖ്യാപനം വൈകാതെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം പോൾ സ്‌കോൾസ് ഇനി പരിശീലക റോളിൽ. അദ്ദേഹത്തിന്റെ ആദ്യ പരിശീലക റോളിനായുള്ള നിയമ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഇംഗ്ലണ്ട് ലീഗ് 2 സൈഡ് ഓൾഡ്ഹാം യുണൈറ്റഡിന്റെ പരിശീലകനായി സ്‌കോൾസ് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുമതല ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ട് നാഷണൽ ലീഗിൽ കളിക്കുന്ന സാൽഫോർഡ് എഫ് സി യുടെ ഉടമകളിൽ ഒരാളായ സ്‌കോൾസ് പരിശീലകനായി എത്തുന്നത് പ്രശ്നങ്ങൾക്ക് കാരണമായേക്കും എന്ന ആശങ്കകൾ ഉയർന്നതോടെയാണ് ഓൾഡ്ഹാം നിയമനം വൈകിപ്പിച്ചത്. ഇന്ന് ഇ എഫ് എൽ അധികാരികളുടെ യോഗം നിയമനത്തിന് പച്ചക്കൊടി കാണിച്ചതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്.

Advertisement