സന്തോഷ് ട്രോഫി പരാജയം, കെ എഫ് എക്ക് എതിരെ അന്വേഷണം വേണമെന്ന് തിരുവനന്തപുരം അസോസിയേഷൻ

- Advertisement -

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ദയനീയ പ്രകടനത്തിന് ഉത്തരവാദി കേരള ഫുട്ബോൾ അസോസിയേഷൻ ആണെന്ന ആരോപണവുമായി തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ. ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് കെ എഫ് എക്ക് എതിരെ തിരുവനന്തപുരം ജില്ലാ അസോസിയേഷൻ രംഗത്ത് എത്തിയത്.

കേരളം സന്തോഷ് ട്രോഫിയിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇത് ടീം തിരഞ്ഞെടുപ്പിൽ നടത്തിയ അഴിമതി കാരണമാണെന്ന് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശിവൻകുട്ടി പറഞ്ഞു‌. സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ പരാജയത്തിൽ സമഗ്രമായ അന്വേഷണവും അദ്ദേഹം ആവശപ്പെട്ടു. ഇന്റർ ഡിസ്ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത 15 പേരെ ക്യാമ്പിൽ നിന്ന് പറഞ്ഞു വിട്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിപാർട്മെന്റ് ടീമുകളിൽ നിന്ന് കൂടുതൽ താരങ്ങളെ എടുത്ത് നല്ല കളിക്കാരെ അവഗണിച്ചെന്ന് നേരത്തെ തന്നെ വിമർശനം ഉണ്ടായിരുന്നു.

Advertisement