സന്തോഷ് ട്രോഫി; സിക്കിമിനെ തോൽപ്പിച്ച് കർണാടക

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കർണാടകയ്ക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെയാണ് ആണ് കർണാട പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. രണ്ടാം പകുതിയിൽ ആയിരുന്നു കർണാടകയുടെ രണ്ട് ഗോളുകളും പിറന്നത്. 66ആം മിനുട്ടിൽ വിഗ്നേഷ് ഗുണശേഖർ ആണ് ആദ്യം കർണാടകയ്ക്ക് ലീഡ് നൽകിയത്. തുടർന്ന് 84ആം മിനുട്ടിൽ ഭൂട്ടിയയിലൂടെ കർണാടക രണ്ടാം ഗോളും നേടി. വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ സിക്കിമിന്റെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്നത്തെ ജയത്തോടെ കർണാടകയ്ക്ക് ഗ്രൂപ്പിൽ നാലു പോയന്റായി. ആദ്യ മത്സരത്തിൽ കർണാടക മഹാരാഷ്ട്രയോട് സമനില വഴങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ
മഹാരാഷ്ട്ര ആസാമിനെ നേരിടും.

Advertisement