സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു

- Advertisement -

ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡെട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു സിംഗപ്പൂ‍ര്‍ ഓപ്പണ്‍ 2019ന്റെ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള ഗെയിമുകളില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-13നു അനായാസം വിജയിച്ച സിന്ധുവിനു രണ്ടാം ഗെയിമില്‍ മിയയില്‍ നിന്ന് കടുത്ത ചെറുത്ത് നില്പ് നേരിടേണ്ടി വന്നുവെങ്കിലും വിജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു.

സ്കോര്‍:- 21-13, 21-19. ക്വാര്‍ട്ടറില്‍ ലോക 18ാം നമ്പര്‍ താരി കായി യാനയാന്‍ ആണ് സിന്ധുവിന്റെ എതിരാളി.

Advertisement