ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇടം കയ്യൻ ബൗളറായി ജഡേജ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇടം കയ്യൻ ബൗളറായി ഇന്ത്യൻ സ്പിൻ ബൗളർ രവീന്ദ്ര ജഡേജ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്ത് ആഫ്രിക്കൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഡീൻ എൽഗറിന്റെ വിക്കറ്റ് നേടിയാണ് ജഡേജ 200 വിക്കറ്റ് തികച്ചത്. വെറും 44 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ജഡേജ 200 വിക്കറ്റ്. 200 വിക്കറ്റ് നേട്ടം ഏറ്റവും വേഗത്തിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് ജഡേജ. 37 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഏറ്റവും വേഗത്തിൽ 200 തികച്ച ഇന്ത്യൻ താരം.

47 ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കൻ ബൗളർ രംഗനാ ഹെറാത്‌ ആയിരുന്നു ഇതുവരെ വേഗത്തിൽ 200 വിക്കറ്റ് നേടിയ ഇടം കയ്യൻ ബൗളർ. ഈ റെക്കോർഡാണ് ജഡേജ മറികടന്നത്. എൽഗറിന്റെ വിക്കറ്റ് വീഴ്ത്താൻ ആദ്യ സെഷനിൽ തന്നെ ജഡേജക്ക് അവസരം ലഭിച്ചെങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്യാച്ച് വിട്ടു കളയുകയായിരുന്നു. 2012ൽ ഇംഗ്ലണ്ടിനെതിരെയാൻ ജഡേജ ടെസ്റ്റിൽ തന്റെ  അരങ്ങേറ്റം നടത്തിയത്. 156 ഏകദിന മത്സരങ്ങളിൽ നിന്ന് 178 വിക്കറ്റുകളും ഏകദിനത്തിലും ജഡേജ നേടിയിട്ടുണ്ട്. ടി20യിൽ 44 മത്സരങ്ങൾ കളിച്ച ജഡേജ 33 വിക്കറ്റുകളും ഇന്ത്യക്ക് വേണ്ടി നേടിയിട്ടുണ്ട്.

 

Previous articleമാർസെലോക്ക് വീണ്ടും പരിക്ക്, ലെഫ്റ്റ് ബാക്ക് ഇല്ലാതെ റയൽ മാഡ്രിഡ്
Next articleസന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ നീട്ടിവെച്ചു