സന്തോഷ് ട്രോഫി സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്‌സിക്യൂറ്റീവ് കമ്മിറ്റി, പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് & എക്യൂപ്‌മെന്റ് കമ്മിറ്റി, അക്കൊമൊഡേഷന്‍ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, സെക്യൂരിറ്റി & പാര്‍ക്കിങ് കമ്മിറ്റി എന്നി കമ്മിറ്റികളാണ് യോഗം ചേര്‍ന്നത്.

കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ എ.ഐ.എഫ്.എഫ്. സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ കമ്മിറ്റിയുമായി ചര്‍ച്ചചെയ്തു പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദേശിച്ചു.
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സ്റ്റേഡിയം പരിശീലന ഗ്രൗണ്ടുകള്‍ എന്നിയില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഗ്രൗണ്ട് & എക്യൂപ്‌മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അധിവേഗം പൂര്‍ത്തിയാക്കുന്നതിന് ഓര്‍ഗനൈസിംങ് കമ്മിറ്റി നിര്‍ദേശം നല്‍ക്കി. മാര്‍ച്ച് 30,31, ഏപ്രില്‍ 1 എന്നീ തീയ്യതികളില്‍ സംഘടിപ്പിക്കുന്ന സ്‌ന്തോഷ് ട്രോഫി വിളമ്പര ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
മത്സരത്തിന് എത്തുന്ന തരാങ്ങള്‍ക്ക് ഒരുക്കേണ്ട തമാസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും അക്കൊമൊഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി വിലയിരുത്തി. കളിക്കാരുടെ സുരക്ഷയും സ്റ്റേഡിയത്തിലെ പാര്‍ക്കിംങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെക്യൂരിറ്റി കമ്മിറ്റി ചര്‍ച്ച ചെയ്തു.

യോഗത്തില്‍ കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.പി. അനില്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി കമാണ്ടന്റ് സക്കീര്‍, അസി. കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, റിട്ട. പോലീസ് ചീഫ് അബ്ദുല്‍ കരീം, ആര്‍ രോണുക (ഡി.എം.ഒ), ഡോ. അലി ഗര്‍ ബാബു(സൂപ്രണ്ട്), ഡോ. സക്കീര്‍ ഹുസൈന്‍ വി.പി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ്. പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി. എക്‌സിക്യൂറ്റീവ് അംഗങ്ങളായ ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, മനോഹരകൂമാര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് സലിം എം, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്രട്ടറി പി.എം. സുധീര്‍. അഡ്വ. ടോ. കെ. തോമസ്, സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുകന്‍രാജ് വിവധ സബ് കമ്മിറ്റി ചെയര്‍മാര്‍, കണ്‍വീനര്‍മാര്‍ മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.