റിയൽ കാശ്മീർ വിജയ വഴിയിൽ

20220325 200048

ഐ ലീഗ് സീണിൽ ചെറിയ ഇടവേളയ്ക്ക് ശേഷം റിയൽ കാശ്മീർ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിട്ട റിയൽ കാശ്മീർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

എട്ടാം മിനുട്ടിൽ റൊബേർട്സൺ ആണ് കാശ്മീരിന് ലീഡ് നൽകിയത്. 50ആം സുർചന്ദ്ര സിങ് കാശ്മീരിന് ലീഡ് ഇരട്ടിയാക്കി കൊടുത്തു. ഈ വിജയത്തോടെ റിയൽ കാശ്മീരിന് 6 മത്സരങ്ങളിൽ 9 പോയിന്റായി. പഞ്ചാബ് എഫ് സി 11 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു