ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊഹമ്മദൻസിനോടു ഗോകുലത്തിന് സമനില

20220325 215133

ഐ ലീഗിലെ ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഗോകുലത്തിന് സമനില. ഇന്ന് ഒന്നാം സ്ഥാനക്കാരായ മൊഹമ്മദൻസിനെ നേരിട്ട ഗോകുലം കേരള 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇന്ന് ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ മൊഹമ്മദൻസ് ആണ് ലീഡ് എടുത്തത്. മാർക്കസ് ജോദഫിന്റെ പാസിൽ നിന്ന് റുദോവിച് ആയിരുന്നു ഗോൾ നേടിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ മറുപടി നൽകാൻ ഗോകുലത്തിനായില്ല.

രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ഗോകുലം ഒരു പെനാൾട്ടി നേടി. ഈ പെനാൾട്ടി ലൂക ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. താരത്തിന്റെ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്‌. ഈ സമനിലയോടെ മൊഹമ്മദൻസ് ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ഗോകുലം 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.