ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിക്കാൻ കേരളം പോണ്ടിച്ചേരിക്ക് എതിരെ

Newsroom

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിക്കാൻ ആയി കേരളം ഇന്ന് പോണ്ടിച്ചേരിയെ നേരിടും. ഇന്ന് ഒരു സമനില മതിയാകും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ എങ്കിലും കേരളം വിജയം തന്നെയാകും ലക്ഷ്യമിടുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വൻ വിജയം നേടാൻ കേരളത്തിനായിരുന്നു. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെതിരെ അഞ്ചു ഗോൾ നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ആൻഡമാൻ 9 ഗോളുകൾ ആണ് കേരളത്തിൽ നിന്ന് ഏറ്റു വാങ്ങിയത്.

ഇന്നും കേരളം വലിയ വിജയം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോണ്ടിച്ചേരി ആൻഡമാനെതിരെ വലിയ വിജയം നേടി എങ്കിലും ലക്ഷദ്വീപിനെതിരെ സമനില വഴങ്ങിയിരുന്നു. 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്ന പോണ്ടിച്ചേരിക്ക് ഫൈനൽ റൗണ്ട് യോഗ്യത നേടണം എങ്കിൽ ഇന്ന് കേരളത്തെ തോൽപ്പിച്ചേ മതിയാകു. ഇന്ന് വൈകിട്ട് 3 മണിക്കാണ് മത്സരം.