“കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം ഇല്ല എന്ന് പറഞ്ഞവർ ഇപ്പോൾ മാറ്റിപ്പറയുന്നു”

- Advertisement -

കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം എന്ന് ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ. ഇത് വളരെ വിഷമം പിടിച്ച കാലമാണ്. ഇത് ഏറ്റവും പെട്ടെന്ന് മറികടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനു എല്ലാവരും ജാഗ്രത് കാണിക്കേണ്ടതുണ്ട്. ജിങ്കൻ പറഞ്ഞു. എപ്പോഴും എല്ലാവരും വീട്ടുകാരൊപ്പം സമയം ചിലവഴിക്കാൻ ആകില്ല എന്ന് പരാതികൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് ആൾക്കാർ ചിന്തിക്കുന്നത്. ജിങ്കൻ വിമർശിച്ചു.

ഈ ലോകത്ത് സന്തോഷം ഉടൻ തിരികെ വരും എന്നും എല്ലാവരും സഹകരിക്കണം എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം അഭ്യർഥിച്ചു. ഫുട്ബോൾ ലോകത്തെ ഒരുമിപ്പിക്കും എന്നാണ് തന്രെ വിശ്വാസം. വീണ്ടും തിങ്ങി നിറഞ്ഞ ഫുട്ബോൾ ഗ്യാലറികളും ആവേശമുള്ള ആരാധകരെയും ഒക്കെ തനിക്ക് കാണണം എന്നും ജിങ്കൻ പറഞ്ഞു. ഇപ്പോൾ സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം നിൽക്കുകയാണ് ജിങ്കൻ.

Advertisement