“മൗറീഞ്ഞ്യോ ലോകത്തെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാൾ”

Photo: Twitter/@SpursOfficial
- Advertisement -

ലോകത്തെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് ജോസെ മൗറീഞ്ഞ്യോ എന്ന് മുൻ ഇന്റർ മിലാൻ സ്ട്രൈക്കർ ഡിയഗോ മിലിറ്റോ. പോർച്ചുഗീസ് പരിശീലകനായ ജോസെ മൗറീഞ്ഞ്യോക്കൊപ്പം ഒരു സീസണിൽ മാത്രമാണ് ഇന്ററിൽ മിലിറ്റോ മൗറീഞ്ഞ്യോക്ക് കീഴിൽ കളിച്ചത്. എന്നാൽ ആ സീസണിൽ ചരിത്രമെഴുതി നെറാസൂറികൾ ട്രെബിൾ നേടിയിരുന്നു.

ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ ഏറ്റവും സ്വാധീനിച്ച പരിശീലകൻ മൗറീഞ്ഞ്യോ ആണെന്നും കൂട്ടിച്ചേർത്തു. തന്റെ കരിയറിലെ മികച്ച ഒരു വർഷമായിരുന്നു ഇന്ററിലേത് എന്നും അർജന്റീനിയൻ താരം പറഞ്ഞു. മൗറീഞ്ഞ്യോ ഒരു പ്രതിഭാസമാണ് , ഗ്രൂപ്പ് മാനേജ്മെന്റ് സ്കില്ലുകൾ താൻ മൗറീഞ്ഞ്യോയിൽ നിന്നുമാണ് പഠിച്ചതുമെന്നും പറഞ്ഞാണ് മിലിറ്റോ ഇന്റർവ്യൂ അവസാനിപ്പിച്ചത്.

Advertisement