സന്ദേശ് ജിങ്കൻ പരിക്ക് മാറി എത്തി

Img 20211006 105614

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ പരിക്ക് മാറി ക്ലബിനൊപ്പം പരിശീലനം ആരംഭിച്ചു. താരം മാച്ച് ഫിറ്റ് ആയില്ല എങ്കിലും വരും ആഴ്ചയിൽ തന്നെ ക്രൊയേഷ്യൻ ലീഗിലെ തന്റെ അരങ്ങേറ്റം നടത്താൻ ജിങ്കന് ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. ക്രൊയേഷ്യൻ ക്ലബായ സിബെനികിൽ എത്തിയ താരത്തിന് പരിക്കേറ്റതിനാൽ ഇതുവരെ അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല.

ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബാണ് ജിങ്കൻ കളിക്കുന്ന എച് എൻ കെ സിബെനിക്. ജിങ്കൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആണ്.

Previous article“താനുമായി കോമന് എന്തായിരുന്നു പ്രശ്നം എന്ന് അറിയില്ല, ബാഴ്സലോണക്ക് ഒരു ലീഡറെ ആവശ്യമാണ്” – പ്യാനിച്
Next articleകൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും, 2023വരെ താരം തുടരും