സാഫ് കപ്പ്; ഭൂട്ടാനേയും മറികടന്ന് ഇന്ത്യൻ കുട്ടികൾ ഫൈനലിൽ

നേപ്പാളിൽ നടക്കുന്ന സാഫ് കപ്പ് അണ്ടർ 15 പോരാട്ടത്തിൽ ഇന്ത്യൻ കുതിപ്പ് കപ്പിന് തൊട്ടരികിൽ എത്തിയിരിക്കുന്നു. ഇന്ന് നടന്ന സെമി ഫൈനൽ ഭൂട്ടാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇന്ത്യ ഓഗസ്റ്റ് 27ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ ഉറച്ചു തന്നെയാണ് ഇന്ത്യൻ കുട്ടികൾ.

ഇന്ന് നടന്ന പോരാട്ടത്തിലും വിക്രം സിംഗ് തന്നെയാണ് ഇന്ത്യയുടെ താരമായത്. 20ാം മിനുട്ടിൽ വിക്രമാണ് ഇന്ത്യക്ക് ഭൂട്ടാനെതിരെ ലീഡ് നേടിക്കൊടുത്തത്. വിക്രം സിംഗിന്റെ ടൂർണമെന്റിലെ നാലാം ഗോളാണിത്. രണ്ടാം പകുതിയിൽ 75ാം മിനുട്ടിൽ ഹർപ്രീതാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്. 91ാം മെല്വിനിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി.

ടൂർണമെന്റിൽ ആദ്യമായി മലയാളി താരം ഷഹബാസ് ഇന്ന് ഇന്ത്യയുടെ ആദ്യ ഇലവനിൽ എത്തി. ഡിഫൻസിൽ ഷഹബാസ് അഹമ്മദ് മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ഓഗസ്റ്റ് 27ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ആതിഥേയരായ നേപ്പാളിനെയാണ് നേരിടുക. നേപ്പാൾ ഇന്ന് നടന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ 4-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സലോണയുടെ പകപോക്കലിനെതിരെ ഫിഫയെ സമീപിച്ച് നെയ്മർ
Next articleഗോളടിക്കാൻ മടിക്കാത്ത പി എസ് ജി ഇന്ന് ഗോൾ വഴങ്ങാത്ത സെന്റ് എറ്റിയനെതിരെ