ഗോകുലം താരം റോഷൻ സിംഗ് ട്രാവുവിൽ

Img 20210724 235658

ഐ-ലീഗ് ടീം ട്രാവു (ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ) എഫ്‌ സി ഗോകുലം കേരള എഫ്‌സിയിൽ നിന്ന് പ്രതിരോധ താരം ചിങ്ങഖാം റോഷൻ സിങ്ങിനെ സ്വന്റമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. 26കാരനായ മണിപ്പൂരുകാരൻ അവസാന രണ്ടു വർഷമായി ഗോകുലത്തിനൊപ്പം ഉണ്ട്. 2019ൽ ചിങ്കഖാം റോഷൻ സിംഗ് ഗോകുലം കേരള എഫ്‌സിയിൽ എത്തി എങ്കിലും പ്രധാനമായും അവരുടെ ബി ടീമിനായാണ് താരം കളിച്ചത്. റോഷൻ സിംഗ് മുമ്പ് നെരോകയ്ക്കയും കളിച്ചിട്ടുണ്ട്. നേരത്തെ സന്തോഷ് ട്രോഫിയിൽ താരം മണിപ്പൂരിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

Previous articleഡിപായ്ക്ക് അരങ്ങേറ്റത്തിൽ ഗോൾ, ബാഴ്‌സലോണക്ക് വീണ്ടും വിജയം
Next articleആദ്യ മത്സരം അനായാസം ജയിച്ചു പി.വി സിന്ധു