ചരിത്രം പിറന്നു, ഇനി ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ റൊണാൾഡോക്ക് സ്വന്തം

20210121 040853
Credit: Twitter

ഇന്ന് യുവന്റസിനായി നേടിയ ഗോൾ ഇറ്റാലിയൻ സൂപ്പർകപ്പ് മാത്രമല്ല ഒപ്പം ഒരു പുതു ചരിത്രം കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകി. ഇന്നത്തെ ഗോളോടെ 760 കരിയർ ഗോളുകൾ എന്ന നേട്ടത്തിൽ ആണ് റൊണാൾഡോ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി റൊണാൾഡോ ഇതോടെ മാറി. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്. ബികാന് 759 ഗോളുകൾ ആണ് സ്കോർ ചെയ്തിട്ടുള്ളത്.

രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ച് ആണ് 760 ഗോളുകൾ റൊണാൾഡോ നേടിയത്. 757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയെ റൊണാൾഡോ നേരത്തെ തന്നെ മറികടന്നിരുന്നു. സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.

റൊണാൾഡോയുടെ ഗോളുകൾ;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 85 ⚽
🇵🇹 Sporting: 5 ⚽

Previous articleഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസിന്, പിർലോയ്ക്ക് ആദ്യ കിരീടം
Next articleപാക്കിസ്ഥാനെതിരെ ആവേശ വിജയം നേടി ദക്ഷിണാഫ്രിക്ക