റൊണാൾഡോക്ക് ഇപ്പോഴും മത്സരത്തിൽ മാറ്റം കൊണ്ടു വരാൻ സാധിക്കും : സാവി

Nihal Basheer

Ronaldo
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ വമ്പന്മാർ നേർക്കുനേർ വരുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയുമായി മത്സരം കുറിച്ചതോടെ ആരാധകരും ആവേശത്തിൽ ആണ്. അടുത്ത കാലത്ത് യൂറോപ്പിൽ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ സാധിക്കാത്ത ഇരുടീമുകൾക്കും വിജയം അനിവാര്യവുമാണ്. യൂറോപ്പ ലീഗിലെ തങ്ങളുടെ എതിരാളികളെ കുറിച്ചും ക്രിസ്റ്റിയാനോ റൊണാൾഡോയെ കുറിച്ചും സാവി പ്രതികരിച്ചു. ഒസാസുനക്കെതിരായ ലാ ലീഗ മത്സരത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

20220906 132958

റൊണാൾഡോയെ പുകഴ്ത്തിയാണ് സാവി സംസാരിച്ചത്. “റൊണാൾഡോ മികച്ച താരമാണ്. സമീപ കാലത്ത് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. മത്സരത്തിൽ നിർണയകമായ മാറ്റങ്ങൾ കൊണ്ടു വരാൻ ഇപ്പോഴും അദ്ദേഹത്തിന് സാധിക്കും” സാവി പറഞ്ഞു. എതിരാളികൾ ആരാണെന്നത് കാര്യമാക്കുന്നില്ല എന്നും വിജയം തന്നെയാണ് തങ്ങൾ ലക്ഷ്യമിടുക എന്നും സാവി കൂട്ടിച്ചേർത്തു.