“മൂന്ന് മിനുട്ടിന് വേണ്ടി സബ്ബ് ഇറങ്ങേണ്ട താരമല്ല ഞാൻ” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പർസിനെതിരായ മത്സരത്തിൽ എന്ത് കൊണ്ട് സബ്ബ് ഇറങ്ങാൻ തയ്യാറാകാതെ കളം വിട്ടു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.

ഞാൻ സ്റ്റേഡിയം വിട്ടുപോയതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞ റൊണാൾഡോ എന്നാൽ കോച്ചിന്റെ പ്രവർത്തി തന്നെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞു. അദ്ദേഹം എന്നെ മൂന്ന് മിനുട്ട് നേരത്തേക്ക് ആണ് ഇറക്കാൻ നോക്കിയത്. ഞാൻ അത്തരം ഒരു താരമല്ല എന്ന് റൊണാൾഡോ പറഞ്ഞു.

Picsart റൊണാൾഡോ 22 11 18 02 42 10 451

ഒരു കളിയിൽ എന്നെ മൂന്ന് മിനിറ്റേക്ക് ഇറക്കാ‌ൻ ഒരു പരിശീലകനെയും അനുവദിക്കാനാകിഅ. ഞാൻ അത്തരത്തിലുള്ള ഒരു കളിക്കാരനല്ല. എനിക്ക് ടീമിന് എന്ത് നൽകാൻ കഴിയുമെന്ന് എനിക്കറിയാം. റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പോർച്ചുഗലിന് ആണെങ്കിൽ ഞാൻ 5 മിനുട്ട് ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിയേനെ. എന്നാൽ ഇവിടെ കോച്ച് തന്നെ പ്രകോപിക്കുകയാണെന്ന് റൊണാൾഡോ പറഞ്ഞു. ടെൻ ഹാഗ് തന്നെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ നല്ലത് പറയും എങ്കിലും അദ്ദേഹം തന്നെ ബഹുമാനിക്കുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു.