“സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെടുന്നത് ഇഷ്ടമല്ല” – റൊണാൾഡോ

Photo: Twitter/@BBCMOTD
- Advertisement -

യുവന്റസിന്റെ അവസാന മത്സരത്തിൽ റൊണാൾഡോയെ സബ് ചെയ്തതും അതിനു ശേഷമുണ്ടായ പ്രശ്നങ്ങളിലും റൊണാൾഡോയുടെ പ്രതികരണം എത്തി. തനിക്ക് സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെടുന്നത് ഇഷ്ടമല്ല എന്ന് റൊണാൾഡോ പറഞ്ഞു. എന്നാൽ കോച്ചിന്റെ തീരുമാനം താൻ മനസ്സിലാക്കുന്നു എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. താൻ നൂറു ശതമാനം ഫിറ്റായിരുന്നില്ല. അദ്ദേഹം പറഞ്ഞു.

അവസാന മൂന്ന് ആഴ്ചകളായി പരിക്കുമായാണ് താൻ കളിക്കുന്നത്. പോർച്ചുഗലിനായും പരിക്ക് സഹിച്ചാണ് കളിക്കുന്നത്. ക്ലബിനി വേണ്ടിയും രാജ്യത്തിനു വേണ്ടിയു ത്യാഗം ചെയ്യാൻ താൻ ഒരുക്കമാണെന്നും റൊണാൾഡോ പറഞ്ഞു. തന്റെ കരിയറിൽ ഒരുക്കലു വലിയ പരിക്ക് തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ സീസണിലും ശരാശരി 60 മത്സരങ്ങൾ കളിക്കാനും തനിക്ക് ആവാറുണ്ട് റൊണാൾഡോ പറഞ്ഞു. പരിശീലകനും ക്ലബും താനുമായും ഒന്നും യാതൊരു പ്രശ്നവും ഇല്ലായെന്നും റൊണാൾഡോ പറഞ്ഞു.

Advertisement