റൊണാൾഡോ ഇന്ന് സൗദി സൂപ്പർ കപ്പിൽ ഇറങ്ങും, ആദ്യ ഗോളിനായി ആരാധകർ കാത്തിരിക്കുന്നു

Picsart 23 01 26 12 30 31 053

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സൗദി അറേബ്യൻ ടീമായ അൽ നാസറിന് വേണ്ടി ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. സൂപ്പർ കപ്പിൽ ആണ് ഇന്ന് റൊണാൾഡോ ഇറങ്ങുക. കഴിഞ്ഞ ആഴ്ച അരങ്ങേറ്റം കുറിച്ച മത്സരത്തിൽ റൊണാൾഡോക്ക് ഗോൾ നേടാനായിരുന്നില്ല. എന്നിരുന്നാലും, PSG, അൽ-ഇത്തിഫാഖ് എന്നിവയ്‌ക്കെതിരായ തന്റെ അവസാന രണ്ട് മത്സരങ്ങളിലും റൊണാൾഡോ നല്ല പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. അൽ നസർ നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

റൊണാൾഡോ 23 01 26 12 30 18 368

സൗദി സൂപ്പർ കപ്പ് സെമിഫൈനലിലൽ ഇന്ന് അൽ നാസർ അൽ-ഇത്തിഹാദിനെ ആകും നേരിടുക. ടീമിനായി തന്റെ ആദ്യ ഗോൾ നേടാനും സൗദി അറേബ്യയിൽ തന്റെ ആദ്യ കിരീടത്തിനോട് അടുക്കാനും ആകും റൊണാൾഡോ ഇന്ന് ശ്രമിക്കുക. ഇന്ന് രാത്രി 11.30നാണ് അൽ ഇത്തിഹാദിനെതിരായ മത്സരം. അൽ നാസർ വിജയിച്ചാൽ ജനുവരി 29ന് നടക്കുന്ന ഫൈനലിലേക്ക് അവർ മുന്നേറും. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ അൽ ഫിയ അൽ ഹിലാലിനെതിരെ കളിക്കും, ഇന്ന് രാത്രി 8:30ന് ആണ് ആ മത്സരത്തിന്റെ കിക്കോഫ്.