“റൊണാൾഡോയേയും മെസ്സിയേയും പോലെ ആകണമെങ്കിൽ എമ്പപ്പെ ഫ്രാൻസ് വിടണം”

- Advertisement -

എമ്പപ്പെ പി എസ് ജി ക്ലബ് വിടണമെന്ന ഉപദേശവുമായി ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. എമ്പപ്പെ ഭാവിയിലെ ഏറ്റവും മികച്ച താരമാണ്. അങ്ങനെയുള്ള താരം പി എസ് ജി പോലൊരു ക്ലബിൽ തുടർന്നത് കൊണ്ട് കാര്യമില്ല എന്ന് റിവാൾഡോ പറയുന്നു. പി എസ് ജി എന്ന ക്ലബിനെ ബഹുമാനിക്കുന്നു. പക്ഷെ എമ്പപ്പെ ഒരു ഇംഗ്ലീഷ് ക്ലബിലോ സ്പാനിഷ് ക്ലബിലോ കളിക്കേണ്ട താരമാണ് റിവാൾഡോ പറഞ്ഞു.

താൻ റൊണാൾഡോയുടെയും മെസ്സിയുടെയുമൊക്കെ പോലെ ലോകത്തെ മികച്ച താരമാകും എന്ന് ഉറപ്പിക്കണമെങ്കിൽ എമ്പപ്പെ അത് ചെയ്തെ മതിയാകു എന്ന് റിവാൾഡോ പറഞ്ഞു. ലോകത്തെ മികച്ച താരങ്ങൾ ലോകത്തെ മികച്ച ലീഗിൽ ആണ് കളിക്കേണ്ടത് എന്നും റിവാൾഡോ പറഞ്ഞു.

Advertisement