“മുംബൈ വിജയിച്ചത് ഭാഗ്യം കൊണ്ട് മാത്രം ” – ഷറ്റോരി

- Advertisement -

ഇന്നലെ ഐ എസ് എൽ മത്സരത്തിൽ മുംബൈ സിറ്റി വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്നലെ കലൂരിൽ നടന്ന കളിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്തായിരുന്നു മുംബൈ സിറ്റി വിജയം കൈക്കലാക്കിയത്. മുംബൈ സിറ്റി വിജയിക്കാൻ ഉള്ളതൊന്നും ചെയ്തില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

വളരെ മോശം രീതിയിലാണ് മുംബൈ സിറ്റി കളിച്ചത്. അവർ വിജയിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിലാണ് കളിക്കുന്നത്‌. തന്റെ രണ്ട് ഡിഫൻഡർമാരും ഫിറ്റല്ല. ജൈറോ ഇഞ്ചക്ഷൻ എടുത്താണ് കളിക്കുന്നത് എന്നും ഷറ്റോരി പറഞ്ഞു. എന്നിട്ടും ടീം അവരുടെ ഏറ്റവും മികച്ചത് നൽകുന്നുണ്ട് എന്നും അതുകൊണ്ട് താൻ തൃപതനാണെന്നും ഷറ്റോരി പറഞ്ഞു.

Advertisement